ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല’; ബാലരാമപുരം കൊലപാതകക്കേസിലെ കൂടൂതൽ വിവരങ്ങൾ പുറത്ത്

 



ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിലെ കൂടൂതൽ വിവരങ്ങൾ പുറത്ത്. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകിയിട്ടുണ്ട്.കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചു.ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി നൽകിയിട്ടുണ്ട്. ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നും ശ്രീതു മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിൽ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതി ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതക കാരണം കണ്ടെത്താൻ കഴിയാത്തതിനാലാണ് തീരുമാനം. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം അമ്മയുടേയും പ്രതി ഹരികുമാറിൻ്റേയും ഫോൺ ശാസ്ത്രീയ പരിശോധനക്കയക്കും.രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന.കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിേൻ്റത് മുങ്ങിമരണമാണെന്നും ശരീരത്തിൽ മറ്റ് പരുക്കുകൾ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം കുഞ്ഞിൻ്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02