കണ്ണൂർ കാടാച്ചിറ മാളികപ്പറമ്പിൽ വില്ലയിൽ കയറി റിട്ട. അധ്യാപികയെ അക്രമിച്ച സംഭവത്തിലാണ് കേസ്. സി എം ആർ വില്ലാ പ്രൊജക്ട് എം ഡി റസ്റ്റിൻ ജോസഫിനെതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്. വീട്ടിൽ കയറി ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് 332 (C), 126 (2), 115 (2) തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. വൻ വാഗ്‌ദാനങ്ങൾ നൽകി കബളിപ്പിച്ച് പൂർത്തിയാക്കാത്ത വീടിന് വീണ്ടും പണം ആവശ്യപ്പെട്ടാണ് റസ്റ്റിനും സംഘവും അക്രമം നടത്തിയതെന്ന് പരിക്കേറ്റ കെ. പങ്കജാക്ഷി വെളിപ്പെടുത്തി.

Post a Comment