അമിതവേ​ഗത്തിലെത്തിയ ബസ് 2 വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചു, റോ‍ഡ് മുറിച്ചുകടക്കവേ അപകടം, ഒരാളുടെ നില അതീവ ​ഗുരുതരം.

 

കണ്ണൂർ: കണ്ണൂരിൽ അമിതവേ​ഗതയിലെത്തിയ ബസ് വി​ദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതിനായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ആദർശിനെ കസ്റ്റഡിയിലെടുത്തു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാരയ് സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.വളരെ തിരക്കേറിയ സ്ഥലമാണ് താവക്കര. വളരെ വേ​ഗത്തിൽ വളവ് തിരിഞ്ഞുവന്ന ബസാണ് വിദ്യാർത്ഥികളെ ഇടിച്ചുവീഴ്ത്തിയത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ് എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്



Post a Comment

0 Comments