കോഴിക്കോട്: ഇന്ത്യയില്‍ വില്‍പ്പന നടത്താൻ അനുമതിയില്ലാത്ത വിദേശനിർമിത സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. തിരൂരിലെ രണ്ട് കടമുറികളില്‍നിന്നാണ് 15 കോടിയിലേറെ രൂപ പൊതുവിപണിയില്‍ വിലവരുന്ന സിഗരറ്റുകള്‍ കണ്ടെത്തിയത്.490 പെട്ടികളിലായി സൂക്ഷിച്ചവയായിരുന്നു ഇത്. ഇതില്‍ 88 ലക്ഷം സിഗരറ്റുകളാണുള്ളത്.ഒരു ട്രെയിലർ ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ ശനിയാഴ്ച പകല്‍ മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഗോള്‍ഡ് വിമല്‍, മോണ്ട്, പൈൻ, എസ്സെ, റോയല്‍സ്, പ്ളാറ്റിനം ബെൻസണ്‍ ആൻഡ് ഹെഡ്ജസ്, മാല്‍ബറോ, ഡണ്‍ഹില്‍, വിൻ, മാഞ്ചസ്റ്റർ, കേമല്‍ തുടങ്ങിയ ഇരുപതോളം ബ്രാൻഡുകളുടെ ശേഖരമാണ് പിടികൂടിയത്. ഇവ കപ്പലില്‍ കണ്ടെയ്നറുകളില്‍ ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് ചെറുലോറികളില്‍ തിരൂരിലെത്തിച്ചെന്നാണ് സൂചന.മറുനാടൻതൊഴിലാളികള്‍ താമസിക്കുന്ന ഒരു ഉള്‍പ്രദേശത്തിലെ ലെയ്ൻ മുറികളില്‍ രണ്ടെണ്ണത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ പലപ്പോഴായി എത്തിച്ചതാണെന്നാണ് വിവരം. കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് അനധികൃതമായി കൊണ്ടുവന്നതാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി കോഴിക്കോട് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ ' പറഞ്ഞു.
WE ONE KERALA -NM
Post a Comment