തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1905 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1905 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വികസന ഫണ്ടിന്റെ മുന്നാം ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 245 കോടി വീതവും, മുന്‍സിപ്പാലിറ്റികള്‍ക്ക് 193 കോടിയും, കോര്‍പറേഷനുകള്‍ക്ക് 222 കോടിയും ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം ഇതിനകം 12,338 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു എന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള തുക പൂര്‍ണമായും ലഭ്യമാക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട് പൂര്‍ണ അര്‍ത്ഥത്തില്‍ തുടരുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02