കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു


കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താൻ എത്തിയപ്പോഴാണ് മുബാറക്ക് എന്നയാൾക്ക് കടിയേറ്റത്. പരുക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിരന്തരമായി തെരുവ് നായകളുടെ ശല്യമുള്ള മേഖലയാണ് പെരുവട്ടൂർ. കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്നും പരാതിയുണ്ട്.


Post a Comment

Previous Post Next Post

AD01

 


AD02