യുജിസി കരട് ഭേദഗതിക്കെതിരെ ദേശീയ കണ്‍വെന്‍ഷനിലൂടെ പുതിയ പോര്‍മുഖം തുറന്ന് കേരളം


യുജിസി കരട് ഭേദഗതിക്കെതിരെ ദേശീയ കണ്‍വെന്‍ഷനിലൂടെ പുതിയ പോര്‍മുഖം തുറന്ന് കേരളം. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ് യുജിസി കരട് ഭേദഗതി നിര്‍ദ്ദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരട് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കി. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സംസ്ഥാനസര്‍ക്കാരുകളുടെ അധികാരങ്ങളും സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശവും ഇല്ലാതാക്കുന്ന യുജിസി കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് കേരളം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ സംവിധാനത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരെ ഒരുമിച്ചു മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ഉത്കണ്ഠ നേരിട്ട് പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. തമിഴ്‌നാട്, കര്‍ണാടക മന്ത്രിമാരും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അടുത്ത കണ്‍വെന്‍ഷന്‍ ഹൈദരാബാദില്‍ ചേരുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ബട്ടി വിക്രമാര്‍ക്ക മല്ലു അറിയിച്ചു. സംസ്ഥാന മന്ത്രിമാര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അതേസമയം കേരള, കണ്ണൂര്‍, സാങ്കേതിക സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള വൈസ് ചാന്‍സിലര്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല.

Post a Comment

Previous Post Next Post

AD01

 


AD02