സ്നേഹതീരം സുരക്ഷ പ്രൊജക്റ്റ്‌ കമ്മ്യൂണിറ്റി ഇവന്റ് സ്നേഹോൽസവം 2025





എൽ ജി ബി ടി ക്യു ഐ എ  വ്യക്തിത്വങ്ങളുടെ ദൃശ്യതയും സ്വീകാര്യതയും വർധിപ്പിക്കുക, എച്ച് ഐ ബി/ എയ്ഡ്സ്, ക്ഷയരോഗ പകർച്ച തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം സുരക്ഷാ പ്രോജക്ട്, സി വൈ ഡി എ പൂനെ, കണ്ണൂർ പീസ് ആൻഡ് ഹാർമണി ഫൗണ്ടേഷൻ കണ്ണൂർ എന്നിവയുമായി ചേർന്ന്, ഫെബ്രുവരി 22 ആം തീയതി കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സ്നേഹോത്സവം 2025 സംഘടിപ്പിച്ചു.രാവിലെ നടന്ന എൽ ജി ബി ടി ക്യു ഐ എ+ കമ്മ്യൂണിറ്റി അംഗങ്ങൾക്കും വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ഉൽഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ പ്രതിജ്ഞാബധമാണെന്നും ഇനി മുതൽ ഇവർക്കാവശ്യമായ ബഹുമുഖ കാര്യങ്ങൾക്ക് ഫണ്ട് വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേയർ പേഴ്സൺ ഷമീമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിസേർച്ച് സ്കോളർ അനഗ് ക്ലാസെടുത്തു.സ്നേഹതീരം സുരക്ഷാ പ്രൊജക്റ്റ് ഡയറക്ടർ അഭിലാഷ് ടി, പ്രൊജക്റ്റ് മാനേജർ സ്നേഹ പി പി, ഹെൽത്ത് ലൈൻ ടിജി സുരക്ഷാ പ്രൊജക്റ്റ് മാനേജർ വരുൺ സി പി, ടി ജി സംസ്ഥാന സാമൂഹ്യനീതി ബോർഡ് അംഗം സാജിത്ത്, സ്നേഹതീരം സുരക്ഷാ പ്രൊജക്റ്റ് എം ഇ എ രമ്യ രഞ്ജിത്ത്, സ്നേഹതീരം സുരക്ഷാ പ്രൊജക്റ്റ് ഒ ആർ ഡബ്ലിയു ലോറൻസ് പി, സി വൈ ഡി എ പ്രെജക്ട് കോർഡിനേറ്റർമാരായ ചന്ദൻ സെസദിയ സിങ്, സന്ധ്യ അരുദ്ധതി, പീസ് ആൻഡ് ഹാർമണി ഫൗണ്ടേഷൻ ഡയറക്റ്റർ ഫാ. സണ്ണി തോട്ടാപ്പിള്ളി, ജയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.

WE ONE KERALA-NM



Post a Comment

Previous Post Next Post

AD01

 


AD02