കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കായികോത്സവം ബഡ്‌സ് ഒളിമ്പിയ 2025 ൽ 56 പോയിന്റുകൾ സ്വന്തമാക്കി രാമന്തളി ബഡ്‌സ് സ്കൂൾ കിരീടമുയർത്തി. മാട്ടൂൽ ബഡ്‌സ് സ്കൂൾ രണ്ടാം സ്ഥാനവും തളിപ്പറമ്പ് ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും നേടി.വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവിയർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
ബഡ്‌സ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കായികോത്സവം ബഡ്‌സ് ഒളിമ്പിയ ജേതാക്കളായ രാമന്തളി ബഡ്‌സ് സ്കൂളിന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവിയർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു
WE ONE KERALA
0
Post a Comment