രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിച്ചു, 10 വർഷമായി അഴിമതിയില്ല; നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി

 



ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചു 25 കോടി ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്.വീണ്ടും തിരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനങ്ങളോട് നന്ദിപറയുകയാണെന്നും നരേന്ദ്രമോദി പ്രസംഗത്തിൽ വ്യക്തമാക്കി. ചിലർ ആദിവാസികൾക്കായി സംസാരിക്കുക മാത്രമേ ചെയ്യൂ. എന്നാൽ എൻഡിഎ സർക്കാർ ആദിവാസികൾക്കായി പ്രത്യേക മന്ത്രാലയം തന്നെ കൊണ്ടുവന്നു.ജനങ്ങൾക്ക് മുന്നിൽ ഒരു ചോദ്യം ഉന്നയിക്കുന്നു. ഈ വിഷയത്തിൽ ജനങ്ങൾ ചിന്തിക്കുകയും ചർച്ച നടത്തുകയും വേണം.ഈ കാലം വരെ സഭയിൽ ഒരു കുടുംബത്തിൽ നിന്നും മൂന്ന് അംഗങ്ങൾ ഉണ്ടായിട്ടുണ്ടോ? ചിലരുടെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മോദി പറഞ്ഞു.പ്രതിപക്ഷത്തിന് നേരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിക്കുകയുണ്ടായി. ചിലർ ജക്കൂസിയിലും സ്റ്റൈലിഷ് ഷവറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങൾ എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ ശ്രമിക്കുന്നു. പാവപ്പെട്ടവരുടെ വീടുകളിൽ ഫോട്ടോഷൂട്ട് നടത്തി സംതൃപ്തി കണ്ടെത്തുന്നവർക്ക് പാവപ്പെട്ടവരുടെ പ്രഭാഷണം ബോറടിക്കുമെന്നും രാഹുൽഗാന്ധിക്കുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.ഭരണഘടന പോക്കറ്റിൽ കൊണ്ട് നടക്കുന്നവർക്ക് അറിയില്ല നിങ്ങളുടെ സർക്കാർ മുസ്ലിം വനിതകളെ ദുരിതത്തിൽ ജീവിക്കാൻ വീട്ടിരുന്നത്.മുത്തലാക്ക് അവസാനിപ്പിച്ചത് തങ്ങളാണ്. ‘മിസ്റ്റർ ക്ലീൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത് പിന്നീട് ഒരു ഫാഷനായി. അദ്ദേഹത്തിന്റെ കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചാൽ പതിനഞ്ച് പൈസ മാത്രമേ താഴെ തട്ടിലേക് എത്തുകയുള്ളൂ എന്ന് പരസ്യമായി പറഞ്ഞിരുന്നു.അന്ന് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരേ പാർട്ടിയാണ് ഭരിച്ചിരുന്നിരുന്നത്.എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയശേഷം ജനങ്ങളുടെ പണം നേരിട്ട് കൈമാറാൻ ആരംഭിച്ചു. 40 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്തു. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. 12 കോടി കുടുംബങ്ങൾക്ക് ജലം നൽകി. ചില്ലു കൊട്ടാരം പണിയാൻ അല്ല പണം ഉപയോഗിക്കുന്നത്. മൂന്നുലക്ഷം കോടി രൂപ തെറ്റായ കൈകളിലൂടെ പോകുന്നതിൽ നിന്നും രക്ഷിച്ചു.സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റതിൽ നിന്നും 2300 കൊടി സർക്കാരിന് ലഭിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02