ഇന്ന് കേരളം ലോക വ്യവസായ ഭൂപടത്തിൽ ഒഴിവാക്കാൻ പറ്റാത്തൊരിടമായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പി രാജീവ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുൾപ്പെടെ കേരളം നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണെന്ന് പറയുന്നതിനൊപ്പം വിവിധ പ്ലാറ്റ്ഫോമുകളിലും സമ്മിറ്റുകളിലും കേരളത്തിൻ്റെ പേര് പരാമർശിക്കപ്പെടുകയും ചെയ്യുകയാണ് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും നിക്ഷേപസൗഹൃദമായ സംസ്ഥാനം, രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം, ഏറ്റവും മികച്ച ടാലൻ്റ് പൂൾ, ഏറ്റവും മികച്ച ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഏറ്റവും മികച്ച കാലാവസ്ഥ, മലിനീകരണ തോത് ഏറ്റവും കുറവ് തുടങ്ങി ഒരു ഹൈ ടെക് വ്യവസായത്തിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം എന്നും മന്ത്രി വ്യക്തമാക്കി .വ്യവസായരംഗത്തെ കുതിപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിശാമാറ്റത്തിലേക്ക് നാം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്നും 2025 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളം വ്യവസായലോകത്ത് മറ്റൊരു കേരളമായി മാറുമെന്നും മന്ത്രി പറഞ്ഞു. ഈ മാറ്റം സമീപഭാവിയിൽ തന്നെ കേരളത്തിലെ ടാലൻ്റുകൾക്ക് കേരളത്തിൽ തന്നെ ജോലി ഉറപ്പ് വരുത്തുന്ന ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 തൊഴിലുകളും സൃഷ്ടിക്കും എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
WE ONE KERALA -NM
Post a Comment