ദില്ലിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.02 ഓടെ സിവാൻ മേഖലയിലായിരുന്നു ഭൂചലനം ഉണ്ടായത്.ദില്ലിയിൽ രാവിലെ 5. 30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹി-എൻസിആറിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടയാത്. ന്യൂ ദില്ലിയാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം. ഡൽഹിക്കടുത്താണെന്ന് റിപ്പോർട്ടുണ്ട്.ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം ജനവാസ മേഖലകളിൽ പോലും അനുഭവപ്പെട്ടതിനാൽ താമസക്കാർക്കിടയിൽ പരിഭ്രാന്തി വലിയ രീതിയിൽ പരന്നു. മുൻകരുതൽ എന്ന നിലയിൽ പലരും വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.
WE ONE KERALA -NM
Post a Comment