പ്രാദേശിക നേതാക്കൾക്ക് നന്ദി പറഞ്ഞില്ല; കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം

 



കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം. മേനംകുളം വിളയിൽകുളത്ത് ഇന്നലെ വൈകിട്ട് നടന്ന മണ്ഡലം കമ്മിറ്റിയുടെ കുടുംബയോഗത്തിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു കൂട്ടം പ്രവർത്തകർ മർദിച്ചത്. പ്രാദേശിക നേതാക്കൾക്ക് യോഗത്തിൽ നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞുണ്ടായ തർക്കത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പൂവക്കാട് സുമേഷിന് മർദ്ദനമേറ്റത് . സുമേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴക്കൂട്ടം പൊലീസിന് പരാതി നൽകിയതായും യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02