പിഎംകിസാന്‍സമ്മാന്‍ നിധി അനുവദിച്ചു, 9.8 കോടി കര്‍ഷകര്‍ക്ക് പ്രയോജനം



പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു കർഷകർക്ക് അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 9.8 കോടി കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്.കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതമാണ് ലഭിക്കുന്നത്. വര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാര്‍ഷിക ആനുകൂല്യമായി ലഭിക്കുക.19-ാം ഗഡു കൂടി നല്‍കിയതോടെ, പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറിയ മൊത്തം തുക 3.68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച പിഎം കിസാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതിയാണ്. വിത്തുകളും വളങ്ങളും വാങ്ങുന്നതിനുള്ള കര്‍ഷകരുടെ ചെലവുകള്‍ വഹിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02