ഇരിക്കൂർ പട്ടുവം വാണീവിലാസം എ.എൽ.പി.സ്ക്കൂൾ87ാം വാർഷികാഘോഷവും പഠനോത്സവവും എൻഡോവ്മെൻ്റ് വിതരണവും സ്ക്കൂൾ അങ്കണത്തിൽ നടന്നു. വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശരണ്യ അധ്യക്ഷയായി. എൻഡോവ്മെൻ്റ് വിതരണം സി.സി. സൈബുനിസ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ബി. ബാബു, മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.പി. ലസിത, പി.ഷിൻ്റു എന്നിവർസംസാരിച്ചു. കുട്ടികളുടെ വിവിധ കലാവിരുന്നുകൾ നടന്നു.
റിപ്പോർട്ട്: മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ
Post a Comment