താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ വ്യവസായം തകരും; മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടെങ്കിലും വഴങ്ങാതെ ജി സുരേഷ് കുമാർ

 



സിനിമാമേഖലയിലെ തർക്കത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങള്‍ ഫലം കണ്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടെങ്കിലും വഴങ്ങാതെ ജി സുരേഷ് കുമാർ. സംഘടനയുടെ നിലപാടാണ് പറഞ്ഞതെന്ന് ആവർത്തിച്ച് സുരേഷ് കുമാർ.താരങ്ങളുടെ പ്രതിഫലം നിലവിലെ നിലയില്‍ തുടർന്നാല്‍ സിനിമാ വ്യവസായം തകരും’. ‘ഫെബ്രുവരിയിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ സമൂഹത്തിനും ഇത് ബോധ്യപ്പെടും’ നിലപാട് അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ച് പ്രൊഡ്യൂസേഴ്സ് അസോ.പ്രസിസന്റ് ജി സുരേഷ് കുമാർ പറഞ്ഞു.

നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവും, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററുമായ ലിസ്റ്റിൽ സ്റ്റീഫൻ പ്രതികരിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാറിന്റെ മാത്രം തീരുമാനമല്ലെന്നും ലിസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നിർമ്മാതാവ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത് ഒരു മേശയ്ക്ക് ഇരുവശം ഇരുന്നാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ. അസോസിയഷന്റെ ഏത് തീരുമാനങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

WE ONE KERALA -NM





Post a Comment

Previous Post Next Post

AD01

 


AD02