നടുറോഡിൽ കാട്ടാന: സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്


വയനാട്: പാടിവയലിൽ നടുറോഡിൽ ഇറങ്ങിയ കാട്ടാനയിൽ നിന്നും സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. വടുവഞ്ചാൽ സ്വദേശിനി മുർഷിദ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിയായ മുർഷിദ ആശുപത്രിയിലേക്ക് പോകും വഴിയാണ് ആനക്ക് മുന്നിൽ പെട്ടത്. ഇരുട്ടും റോഡിലെ വളവും കാരണം ആനയെ അടുത്ത് എത്തിയപ്പോഴാണ് കണ്ടതെന്നും പെട്ടെന്ന് സ്‌കൂട്ടർ വെട്ടിച്ച് എടുത്തതിനാൽ രക്ഷപ്പെട്ടെന്നും മുർഷിദ പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02