‘ബിജെപി ശ്രമിക്കുന്നത് പ്രസിഡൻഷ്യല്‍ ഭരണക്രമത്തിന്’; അപ്പോൾ അവർക്ക് ഭരണം കൈക്കുമ്പിളില്‍ ഒതുക്കാനാകുമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി


പ്രസിഡൻഷ്യല്‍ രീതിയിലുള്ള ഭരണക്രമത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അപ്പോൾ ബിജെപിക്ക് ഭരണം കൈക്കുമ്പിളില്‍ ഒതുക്കാന്‍ ആകുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്രം ഒരു മതം ഒരു ഭാഷ ഇതിന്റെ തുടര്‍ച്ചയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വാദവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം കോടിയില്‍ അധികം രൂപയാണ് ബിജെപി ചെലവിട്ടത്. വിവിധ ഘട്ടങ്ങളിലായാല്‍ തെരഞ്ഞെടുപ്പ് ചെലവ് വര്‍ധിക്കുമെന്ന വാദം ശരിയല്ല. ബിജെപി വാദങ്ങള്‍ ഇക്കാര്യത്തില്‍ കഴമ്പുള്ളതല്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ഫെഡറലിസം എന്നത് നമ്മുടെ അടിസ്ഥാന ശിലയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്തിന് ഭൂഷണമല്ലെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02