പൊന്നിന് തീവില; എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2900 ഡോളർ കടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. ഇന്നലെ അമേരിക്ക സ്റ്റീലിനും ഇറക്കുമതി തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി പിന്നോട്ട് പോയിരുന്നു. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.



Post a Comment

Previous Post Next Post

AD01

 


AD02