‘ബ്ലൂ എക്കോണമിയിൽ എതിർപ്പ് അറിയിച്ചു’; കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാനായില്ലെന്നും മന്ത്രി സജി ചെറിയാൻ


കേന്ദ്ര നിയമത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കടലില്‍ വെച്ച് ഉണ്ടാകുന്ന മരണങ്ങളില്‍ ഇടപെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ല. എന്നാൽ, ഇത്തരം മരണങ്ങള്‍ക്ക് സംസ്ഥാനം 5 ലക്ഷം രൂപ നല്‍കിവരുന്നു. അതേസമയം, തീരമേഖല സേഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. തീരമേഖലയില്‍ ഒരു വറുതിയുമില്ല. നിയമാനുസൃതമായ എല്ലാ സഹായങ്ങളും മത്സ്യഫെഡിന് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ അനുബന്ധ തൊഴിലാളികളായവര്‍ക്ക് ആരോഗ്യ പരിരക്ഷയും മറ്റ് പരിരക്ഷകളും നല്‍കും. സമാശ്വാസ പദ്ധതി അവതാളത്തിലെന്ന വാദം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02