ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കൽ സർക്കാർ തീരുമാനം ജനാധിപത്യവിരുദ്ധം



തിരുവനന്തപുരം: ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സവാരി നടത്തിയാൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ പതിക്കും എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന കേരള ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് എസ്ഡിറ്റിയുസംസ്ഥാനപ്രസിഡൻറ് ഗ്രോ വാസു ആവശ്യപ്പെട്ടു വാഹനങ്ങൾ നിയമവിരുദ്ധമായി സർവീസ് നടത്തുന്നുവെങ്കിൽ അത് കണ്ടെത്താനും നിയമനടപടി സ്വീകരിക്കുവാനും രാജ്യത്ത് നിരവധി സംവിധാനങ്ങൾ ഭരണഘടനാപരമായി തന്നെ നിലനിൽക്കുന്നുണ്ട്  ഭരണഘടനപരമായ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കാതെ ഏകാതിപത്യ ഭരണകൂട മാതൃകയിൽ ട്രാൻസ്പോർട്ട് അതോറിറ്റി പെരുമാറുന്നത് അംഗികരിക്കാനാവില്ല ഉദ്യോഗസ്ഥർതൊഴിലാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്  ഇത് ജനാധിപത്യപരമായി നേരിടും നാട്ടിലെ ക്രമസമാധാനം തകർക്കുവാനും തൊഴിലാളികളെ സംഘർഷത്തിലേക്ക് നയിക്കുവാനുമുള്ള കോർപ്പറേറ്റ് ടാക്സി കമ്പനികളുടെ താല്പര്യമുള്ള  ഇടപെടലാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വീകരിച്ചിരിക്കുന്നത്  തൊഴിലാളി മേഖലയിൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായേക്കാം അതിന് മാതൃകാപരമായനിയമ നടപടികൾ സ്വീകരിച്ചു സമൂഹത്തിനും തൊഴിലാളികൾക്കും ആത്മവിശ്വാസം നൽകുന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ കോർപ്പറേറ്റ് കമ്പനികളുടെ ഏജൻ്റ്മാരായി ഓട്ടോറിക്ഷ തൊഴിലാളികളെ ഭയപ്പെടുത്തുവാനും ഈ മേഖലയിൽ നിന്ന് മാറ്റിനിർത്തുവാനും ശ്രമിച്ചാൽ അതിനെതിരെശക്തമായി നിലകൊള്ളുമെന്ന് ഗ്രോ വാസു അറിയിച്ചു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02