മാർച്ച് 1മുതൽ ക്വാറി--ക്രഷർ ഉപരോധ സമരവുമായി സിഐടിയു



കലക്ടറുടെ തീരുമാനം ക്വാറി--ക്രഷർ ഉടമകൾ അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് സിഐടിയു വിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ ക്വാറി--ക്രഷർ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ടുള്ള ഉപരോധ സമരം നടത്തുന്നത്. ക്വാറി ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ നടന്ന സമരം ഒത്തുതീർപ്പാക്കാൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അട്ടിമറിച്ചു ക്വാറി-- ക്രഷർ ഉടമകൾ വൻ തുക ഈടാക്കുന്നതായി പരാതി. ഉൽപ്പന്നങ്ങൾക്ക് അമിത തുക ഈടാക്കുന്നതിനെതിരെ ജില്ലയിലെ വിവിധ സംഘടനകൾ നടത്തിയ സമരം ജില്ലാ കലക്ടർ വിളിച്ചുചേർത്ത സർവ കക്ഷി യോഗത്തിൽ വില ഏകീകരിച്ചു ധാരണയിൽ എത്തിയതോടെ അവസാനിപ്പിച്ചിരുന്നു.എല്ലാ ഉൽപ്പന്നങ്ങൾക്കും 2023ലെ വിലയിൽ നിന്നും നാല് രൂപ വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പൊതുവെ എല്ലാവരും അംഗീകരിക്കുകയും ചെയ്തു. എന്നാൽ തീരുമാനം അട്ടിമറിച്ചു ഏഴു രൂപയാണ് ക്രഷർ ഉടമകൾ ഇപ്പോൾ കൂടുതലായി ഈടാക്കുന്നത്. ഈ വർദ്ന്ധനവ നിർമ്മാണ മേഖലയെയും, ചെറുകിട ലോറി തൊഴിലാളികളെയും പ്രതിസന്ധിയിലാക്കും.ഈ നീക്കത്തിനെതിരെ ലോറി തൊഴിലാളികൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ വീണ്ടും കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02