കൊട്ടിയൂർ : കേളകം-കൊട്ടിയൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പാലുകാച്ചിമല ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.മാലിന്യ മുക്തം നവകേരളം ജനകീയ കാമ്ബയിന്റെ ഭാഗമായാണ് ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. ഇവിടെയെത്തുന്ന സന്ദർശകർക്ക് പാഴ് വസ്തുക്കള്‍ വേർതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകള്‍, വൃത്തിയുള്ള ശുചിമുറികള്‍, സൂചന -ബോധവത്കരണ ബോർഡുകള്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കേളകം പഞ്ചായത്ത് ഹരിതകർമസേനയാണ് ആവശ്യമായ ബിന്നുകള്‍ സൗജന്യമായി നല്‍കിയത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷതവഹിച്ചു. ഇരു പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷരായ തോമസ് പുളിക്കകണ്ടം, സജീവൻ പാലുമ്മി, ജീജ ജോസഫ്, പഞ്ചായത്ത് അംഗം ലൈസ ജോസ് തടത്തില്‍, ഉദ്യോഗസ്ഥരായ രമേശ് ബാബു കൊയ്റ്റി, പി. അനിത, വന സംരക്ഷണ സമിതി പ്രസിഡന്റ് ജോർജുക്കുട്ടി കുപ്പക്കാടൻ, സെക്രട്ടറി പി.വി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
WE ONE KERALA -NM
Post a Comment