പകുതി വില തട്ടിപ്പ് സമ്മതിച്ച് ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. നിജേഷ് അരവിന്ദ് ചെയർമാനായ ഐ ഡി സി എന്ന സ്ഥാപനം നൽകാനുള്ള സാധാനങ്ങളുടെ കണക്ക് വെച്ച് വിശദികരണകുറിപ്പ്. പാതിവില തട്ടിപ്പിiൽ പെട്ടവർക്ക് തിരികെ സാധനസാമഗ്രികൾ ലഭ്യമാക്കാനുള്ള നടപടികൾ സികരിക്കുമെന്ന് വിശദികരണ കുറുപ്പിൽ പറയുന്നു.കോഴിക്കോട് ജില്ലയിലെ കോൺഗ്രസിൻറെ പ്രമുഖ നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് ചെയർമാനായ സ്ഥാപനം തട്ടിപ് നടത്തി എന്നത് വ്യക്തമാക്കുന്നതാണ് വിശദീകരണകുറിപ്പ്. തട്ടിപ്പിനിരയായവർക്ക് സാധനസാമഗ്രികൾ കൈമാറുമെന്ന് വിശദികരണ കുറിപ്പിൽ പറയുന്നു.പാതിവിലയിൽ ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പ്, സ്കൂട്ടറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും വിശദീകരണകുറിപ്പിൽ വ്യക്തം. അത് നൽകാൻ സാധിക്കില്ലെന്നും മറ്റുവഴികൾ തേടുകയാണെന്നും വിശദീകരണകുറിപ്പിൽ പറയുന്നുണ്ട്.ഐ ഡി സിക്കെതിരെ നിയമനടപടി ഉണ്ടായാൽ മേൽപറഞ്ഞവ നടപ്പാക്കാൻ കഴിയില്ലെന്നും പരാമർശം കൂടി ഉൾകൊള്ളുന്നതാണ് ഐ ഡി സി യുടെ പേരിൽ പുറത്തിറങ്ങിയ കുറിപ്പ് പറയുന്നത്. താൻ തട്ടിപ്പിന് ഇരയായതാണെന്ന് ചുണ്ടികാട്ടി നിജേഷ് അരവിന്ദ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
WE ONE KERALA -NM
Post a Comment