ഇരിട്ടി ലയൺസ് ക്ലബ്ബ് വീട് വെച്ച് നൽകി

 .



' വീടില്ലാത്തവർക്ക് വീട് ' എന്ന പദ്ധതി പ്രകാരം ഇരിട്ടി ലയൺസ് ക്ലബ് മുടയറിഞ്ഞിയിലെ രാമചന്ദ്രൻ കുമ്പളക്കടവിൽ എന്ന ആൾക്ക് വീടുവച്ചു നൽകി. പ്രസ്തുത പരിപാടിയുടെ താക്കോൽ ദാന ചടങ്ങ് ഇരിട്ടി ലയൺസ് പ്രസിഡന്റ് റെജി തോമസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ നിർവഹിച്ചു. ഡിസ്ട്രിക്ട് ക്യാമ്പിനെറ്റ് സെക്രട്ടറി ഷാജി ജോസഫ്, പദ്ധതി ചെയർമാൻ കെ ജെ ജോസ്, സോൺ ചെയർമാൻ ജോസഫ് സ്കരിയ, ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ സുരേഷ് ബാബു, കെ, ഡോ ജി ശിവരാമകൃഷ്ണൻ,സുരേഷ് മിലൻ, സതീശൻ വി പി,സെക്രട്ടറി ജോളി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02