സിപിഐ എം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട് പതാകയുയരും. രക്തസാക്ഷി സ്മൃതി കൂടീരങ്ങളില്‍ നിന്നുള്ള പതാക – കൊടിമര – ദീപശിഖാ ജാഥകള്‍ വൈകുന്നേരം സമ്മേളന നഗരിയിലെത്തും. പ്രതിനിധി സമ്മേളനം നാളെ തുടങ്ങും.സിപിഐ എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കാസര്‍കോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 5, 6, 7 തീയ്യതികളില്‍ കാഞ്ഞങ്ങാടാണ് നടക്കുന്നത്. കാഞ്ഞങ്ങാട് പ്രത്യേകം തയ്യാറാക്കിയ എ കെ നാരായണന്‍ – കെ കുഞ്ഞിരാമന്‍ നഗറില്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രതിനിധി സമ്മേളനം നടക്കും. ജില്ലയിലെ 27904 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും ഏരിയസമ്മേളനം തിരഞ്ഞെടുത്ത 281 പേരും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികള്‍ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരജാഥ കയ്യൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്നും ദീപശിഖകള്‍ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുമെത്തിക്കും. അത്ലറ്റുകളും റെഡ് വളന്റിയര്‍മാരും അനുഗമിക്കും.പതാക – കൊടിമര – ദീപശിഖാ ജാഫകള്‍ സംഗമിച്ച് പൊതുസമ്മേളനം നടക്കുന്ന നോര്‍ത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി – കോടിയേരി ബാലകൃഷ്ണന്‍ നഗറിലെത്തിയ ശേഷം പതാകയുയര്‍ത്തും.കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍ എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച റെഡ് വോളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.
WE ONE KERALA -NM
Post a Comment