പയ്യാവൂർ: ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിത ബുദ്ധി എക്സിബിഷൻ റോബോ എക്സ്പോ 2025 സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാം ചെയ്ത 11 നിർമിത ബുദ്ധി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, റോബോട്ടിക് ഹെൻ, ഫയർ ഫൈറ്റിങ് റോബോട്ട്, എ ഐ അനിമേഷൻ വീഡിയോ, ഫേസ് ഡീറ്റെക്ടിങ് ക്വിസ്, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ടിങ്കർ കാർഡ് സർക്യൂട്ട്, ഓട്ടോമാറ്റിക്ക് ഡോർ സെൻസർ, ചാറ്റ് ജി പി ടി, ഇലക്ട്രോണിക് ഡൈസ്, ലെമൺ സ്പൂൺ ഗെയിം, ഫേസ് ഡീറ്റെക്ടിങ് ഹാറ്റ് തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിനെ ത്തിയവർക്ക് വിശദീകരിച്ചു. സജീവ് ജോസഫ് എംഎൽഎ റോബോ എക്സ്പോ ഉദ്ഘാടനം ചെയ്തു.ശ്രീകണ്ടാപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന എ ഐ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ ആന്റണി മഞ്ഞളാംകുന്നേൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു സി അബ്രഹാം, പി ടി എ പ്രസിഡന്റ് സജി അടവിച്ചിറ, ഷീജ പുഴക്കര, രാജേഷ് കെ വി, തോമസ് വി എം എന്നിവർ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ജോയ്സ് സഖറിയാസ്, കൈറ്റ് മിസ്ട്രസ് ജ്യോതി എം ജോർജ്, ലിറ്റിൽ കൈറ്റ്സ് തോംസൺ, റിയോണ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
Post a Comment