ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് പരിശോധിക്കും -മന്ത്രി വി.ശിവൻകുട്ടി.

 


വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.നിലവിൽ അഞ്ച് വയസ്സാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി നിശ്ചയിച്ചിട്ടുള്ളത്.ഈ അധ്യയന വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ 52 ശതമാനം കുട്ടികൾക്ക് ആറ് വയസ് പൂർത്തിയായെന്ന് കണ്ടെത്തി.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ് ആക്കണമെന്ന് കേന്ദ്ര സർക്കാർ നിരന്തരം കത്തയക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02