ചാനൽ ചർച്ചക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം; പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്


ചാനൽ ചർച്ചക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് എടുത്ത  കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായിരുന്നു. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നൽകില്ലെന്ന് കോടതി വാദത്തിനിടെ വാക്കാൻ പരാമർശിച്ചിരുന്നു. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിസി ജോര്‍ജിൻ്റെ പരാമര്‍ശം ഗൗരവതരമാണ്.  അബദ്ധം  പറ്റിയതാണെന്ന പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്റെ വാദത്തെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.  പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ്ജ് നടത്തിയതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും  സര്‍ക്കാർ വാദിച്ചു. 

Post a Comment

Previous Post Next Post

AD01

 


AD02