കാട്ടാന ദൗത്യം നിര്‍ണായക ഘട്ടത്തില്‍; ആനയെ എഴുന്നേല്‍പ്പിച്ചു, ഇനിയുള്ളത് ആ പ്രധാന ലക്ഷ്യം


മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ മയക്കുവെടി വെച്ച സംഭവത്തില്‍ ആനയെ എഴുന്നേല്‍പ്പിച്ചു. ക്രെയിനുകളും കുങ്കിയാനകളെയും ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റി. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി സുരക്ഷിതമായി കോടനാട് മേഖലയിലെ കാപ്രികാട് അഭയാരണ്യത്തില്‍ ആനയെ എത്തിക്കും. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തില്‍വെച്ചാണ് ആനയെ മയക്കുവെടിവച്ചത്. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്. ആനയെ ചികിത്സിക്കാനുള്ള കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ആനയെ പിടികൂടുന്ന ദൗത്യം. മയക്കുവെടിയേറ്റ് തളര്‍ന്നുവീണ കൊമ്പന് സമീപം കുങ്കിയാനകളെ എത്തിച്ചിരുന്നു. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചിരുന്നത്. ആനയെ മയക്കുവെട്ിവെച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് വനവകുപ്പ്. മസ്തകത്തിന് പരിക്കേറ്റ ആനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസമായി ആനയുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. മുറിവുകള്‍ വീണ്ടും പഴുക്കുന്നു. അതിന്റെ ഭാഗമായി വലിയ പീഡനം ആനയ്ക്ക് ഏല്‍ക്കേണ്ടി വരുന്നുണ്ട്. നിലവില്‍ ആനയെ കോടനാട് കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എടുക്കേണ്ട എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

AD01

 


AD02