കോളയാട് ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന പ്രതികൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ


കോളയാട് ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ കെ ഷിജിനയുടെ നാലു പവൻ്റെ സ്വർണ്ണ മാല കവർന്ന മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ.ടി .ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണ മുതൽ വില്ക്കാൻ സഹായിച്ചപത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നിവരെയാണ് സൈബർ പോലീസിന്റെ സഹായത്തോടെ കണ്ണവം എസ്.എച്ച്.ഒ. പി.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംപിടികൂടിയത്. ശനിയാഴ്‌ച പകലാണ് കെസിനാസ്‌പദമായ സംഭവം.സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് കണ്ണവം പോലീസ് പിടികൂടിയത്. വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജ്വല്ലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ. എൻ .ഡി .പി എസ് അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ്. പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പൊലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂത്തുപറമ്പ് ജയിലിലടച്ചു. സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, പ്രകാശൻ, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ പ്രജിത്ത് കണ്ണിപ്പൊയിൽ, പി .ജിനേഷ്, സി.പി. സനോജ്, രാഹുൽ, വിജേഷ്, അനീസ്എന്നിവരാണ് സി.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Post a Comment

Previous Post Next Post

AD01

 


AD02