"ഉലക്ക വിഴുങ്ങണം അതും വിലങ്ങനെ" അതുപോലെ കേന്ദ്ര സഹായവും ജോസ് ചെമ്പേരി


പണ്ടൊരാൾ ഉലക്ക വിഴുങ്ങണം എന്നു പറഞ്ഞു. മറ്റെയാൾ വിഴുങ്ങാമെന്ന് സമ്മതിച്ചപ്പോൾ  ഉലക്ക വിലങ്ങനെ വിഴുങ്ങണമെന്ന് നിബന്ധന വെച്ചതു പോലെയാണ് 2000 കോടി ചോദിച്ചപ്പോൾ 530 കോടി നല്കി ഒന്നര മാസ്സം കൊണ്ട് ചെലവഴിക്കണമെന്ന കേന്ദ്ര നിബന്ധന എന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. സ്വർണ്ണക്കടയിൽ പോയി സ്വർണ്ണം എടുക്കുന്ന ലാഘവത്തോടെ കെട്ടിടനിർമ്മാണവും, റോഡ് നിർമ്മാണവും നടക്കില്ല. അതിന് അതിൻ്റേതായ സമയം ആവശ്യമാണ്. ഭാവനാ ശൂന്യമായ  കേന്ദ്രത്തിൻ്റെ ഈ നിബന്ധന ഉലക്ക വിലങ്ങനെ വിഴുങ്ങണം എന്നാവശ്യപ്പെട്ടതുപോലെയാണെന്നും ജോസ് ചെമ്പേരി പറഞ്ഞു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ 



Post a Comment

Previous Post Next Post

AD01

 


AD02