പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിലായി. റാന്നി അങ്ങാടി സ്വദേശി ആണ് അറസ്റ്റിലായത്. പ്രതി മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്.2024 സെപ്റ്റംബറിൽ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വച്ച് പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു കേസ്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോനും കർണാടകത്തിലേക്ക് മുങ്ങി. പത്തനംതിട്ട പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
WE ONE KERALA -NM
إرسال تعليق