‘ഞങ്ങൾക്ക് ആരും ശത്രുക്കളല്ല; ആശാവർക്കർമാരോട് ശത്രുതാമനോഭാവം ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു’; എം വി ഗോവിന്ദൻ മാസ്റ്റർ


ആശാവർക്കർമാർ ഞങ്ങൾക്ക് ശത്രുക്കളല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അവരോട് ഞങ്ങൾക്ക് ശത്രുതാമനോഭാവം ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അവരോട് എല്ലാം ചർച്ച ചെയ്തിട്ടുണ്ട്. ഇനിയും ചർച്ച ചെയ്യാം. കേന്ദ്രസർക്കാറിന്റെ തെറ്റായ നിലപാടാണ് അവരുടെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം പ്രതികരിച്ചു. 100 കോടി കേന്ദ്രത്തിന്റെ കുടിശിക നിലനിൽക്കുന്നു. സംസ്ഥാന സർക്കാർ ആകട്ടെ എല്ലാ കുടിശികകളും നൽകി. യുഡിഎഫ് സർക്കാറിന്റെ സമയത്ത് വർദ്ധിപ്പിച്ചത് കേവലം 100രൂപ. എൽഡിഎഫ് സർക്കാർ വന്നതിനുശേഷം വലിയ രീതിയിൽ മാറ്റം വന്നു. ആ പ്രശ്നം പരിഹരിക്കണം എന്നത് തന്നെയാണ് ഇടതുപക്ഷത്തിന്റെയും ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. ആ സമരത്തിൻറെ മുകളിൽ രാഷ്ട്രീയപരമായ ഇടപെടൽ നടത്താൻ ചിലർ ശ്രമിക്കുന്നു. മാധ്യമങ്ങൾക്ക് ചില അജണ്ടയുണ്ട്. അത് വെച്ച് പ്രവർത്തിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. പക്ഷേ ഞങ്ങൾക്ക് ഒരു അജണ്ടയുമില്ല. ആശാവർക്കർമാരുടെ സമരം ആദ്യം ആരംഭിച്ചത് സിഐടിയുവിന്റെ നേതൃത്വത്തിലാണ്. ഞങ്ങൾ സമരത്തിന് എതിരല്ല എന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. സമരവും സമരത്തിന് നേതൃത്വം നൽകുന്നവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അരാജകവാദികളായ നിരവധിപേർ നേതൃത്വം നൽകുന്നുണ്ട്. എസ് യു സി ഐ , എസ്ഡിപിഐ , ജമാഅത്തെ എന്നിവർ ആ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. കേരളത്തിൻറെ വികസനത്തിന് എതിര് നിന്നത് ഇതെ ടീമാണ് എന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02