ഉത്തരാഖണ്ഡിൽ വൻ ഹിമപാതം ; 47 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു


ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഹിമപാതമുണ്ടായത് ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ്. ഹിമപാതത്തിൽ 57 തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിൽ 16 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. മഞ്ഞിടിഞ്ഞുവീണത് ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. വലിയ തോതിൽ മഞ്ഞ് നീക്കം ചെയ്താൽ മാത്രമേ തൊഴിലാളികളെ പുറത്തെടുക്കാൻ കഴിയുള്ളു. നിലവിൽ മഞ്ഞിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഹിമപാതമുണ്ടായത് ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത് എന്നാണ് വിവരം. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട് . രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. 100 പേർ അടങ്ങുന്ന സൈനിക സംഘം സംഭവം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post

AD01

 


AD02