സംസ്ഥാന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ എറണാകുളം ജേതാക്കളായി. തിരുവനന്തപുരത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ജോവാൻ സോജൻ , എഞ്ചലീന എലിസബത്ത്, സൗരവ് കൃഷ്ണ, എസ് വരുൺ, എം നിവേദിത എന്നിവരാണ് എറണാകുളം ടീമിന് വേണ്ടി കോർട്ടിലിറങ്ങിയത്. സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ. കെ പവിത്രൻ സമ്മാനദാനം നിർവഹിച്ചു. സെമി ഫൈനലിൽ എറണാകുളം കോഴിക്കോടിനെയും തിരുവനന്തപുരം തൃശ്ശൂരിനെയും തോൽപിച്ചിരുന്നു.
കക്കാട് ഡ്രീം ബാഡ്മിന്റണ്‍ അറീനയില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഫെബ്രുവരി ഏഴ്, എട്ട് തിയതികളിൽ ജൂനിയർ (അണ്ടർ 19) വിഭാഗത്തിന്റെ മത്സരങ്ങളും ഒമ്പത്, പത്ത് തീയ്യതികളിൽ സീനിയർ വിഭാഗത്തിന്റെ മത്സരങ്ങളും നടക്കും. വിജയികൾക്ക് 1.5 ലക്ഷം രൂപ ക്യാഷ് അവാർഡായി ലഭിക്കും. ഫെബ്രുവരി പത്തിന് ചാമ്പ്യൻഷിപ്പ് സമാപിക്കും.
14 ജില്ലകളിൽ നിന്നുമുള്ള
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി മൂന്ന് വിഭാഗങ്ങളിലായി 420 മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി കേരളത്തിനുവേണ്ടി ദേശീയ സ്‌കൂൾ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിലും, മറ്റു ദേശീയ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത നിരവധി കളിക്കാർ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
Post a Comment