കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ആലക്കാട് നാരായണൻ സ്മാരക ഗവ. യുപി സ്‌കൂളിന് പയ്യന്നൂർ എംഎൽഎയുടെ 2023-24 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടം ടിഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എംവി സുനിൽകുമാർ അധ്യക്ഷനായി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി വത്സല മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് എ.ഇ എംടി അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പത്മിനി, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി എം സതീശൻ, വാർഡ് മെംബർമാരായ സി രമേശൻ, ഇ സി സതി, സെക്രട്ടറി പി പ്രമോദ്, പയ്യന്നൂർ എഇഒ ടിവി ജ്യോതിബസു, സംഘാടക സമിതി ചെയർമാൻ കെ വി സുരേഷ് ബാബു, പിടിഎ പ്രസിഡൻറ് എംപി രാജേഷ്, മദർ പിടിഎ പ്രസിഡൻറ് പി വി സംഗീത, പ്രധാനധ്യാപിക ടി ഗീത, കെ പി രാഘവൻ, കെ പി കണ്ണൻ, എൻ കെ ഗംഗാധരൻ, പി രാധാകൃഷ്ണൻ, പി വി പങ്കജവല്ലി, കെ പി ദൃശ്യ, കെ സുനിൽ, പി ജയേഷ് എന്നിവർ സംസാരിച്ചു.
Post a Comment