കണ്ണൂർ: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കാം എന്നാണ് അറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, കാസർകോട്, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്. 23-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം. 24-ന് കാസർകോട്, കണ്ണൂർ. 25-ന് കൊല്ലം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം. 26-ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
WE ONE KERALA -NM
Post a Comment