താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു




 താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരം ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. കാൽവഴുതി കൊക്കിയിലേക്ക് വീഴുകയായിരുന്നു.പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 പേർ വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി പോയതാണ്. ചുരത്തിന്റെ ഒൻപതാം വളവിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കാനായി വാഹനം നിർത്തിയിരുന്നു. ട്രാവലർ വശത്തേക്ക് ചേർത്തുനിർത്തി. അമൽ പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്നവർ അമലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയും ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. കല്പറ്റയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് അമലിനെ പുറത്തെടുക്കുന്നത്. അപ്പോഴേക്കും അമലിന്റെ മരണം സംഭവിച്ചിരുന്നു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02