ഇരിട്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഭഷ്യ സാധനങ്ങള്‍ ഇല്ലാതെ റേഷന്‍ കടകള്‍, സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ “അരിയെവിടെ സര്‍ക്കാരെ?” എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ചും സപ്ലൈ ഓഫീസിനു മുന്‍പില്‍ ധര്‍ണയും നടത്തി.
കെ.പി.സി.സി.ജനറൽ സിക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, സുരേഷ്മാവില, പി.കെ.ജനാർദ്ദനൻ, ലിസി ജോസഫ്, കെ.വേലായുധൻ, വി. ടി.തോമസ്, സാജു യോമസ്, ടി.വി.രവീന്ദ്രൻ, സി.അഷ്റഫ്, തോമസ് വർഗീസ്, മട്ടിണി വിജയൻ, പി സി.പോക്കർ, കെ. വി.പവിത്രൻ, നിധിൻ നടുവനാട്, മിനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment