പാതിവില തട്ടിപ്പ് കേസ്‌ ; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ പങ്ക് എന്തെന്ന് ഹൈക്കോടതി


പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ പങ്കെന്തെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ലാലി വിന്‍സെന്‍റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. അനന്തുകൃഷ്ണന്‍ പ്രധാന പ്രതിയായ പാതിവിലതട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്‍റ് 7 ാം പ്രതിയാണ്. ഇതിനു പിന്നാലെയാണ് ലാലി വിന്‍സെന്‍റ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയത് നിയമസഹായം നല്‍കിയവകയിലാണെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാമെന്നുമായിരുന്നു ലാലി വിന്‍സെന്‍റിന്‍റെ വിശദീകരണം. കേസില്‍ ലാലിയുടെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.അതേസമയം പാതിവില തട്ടിപ്പ് കേസിൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത് ഇ ഡി. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ ഡി തേടി. പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02