എസ് എഫ് ഐ സംസ്ഥാന സമ്മേളനം നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. 18,19,20 തീയതികളിൽ സമ്മേളനം നടക്കുക. കൊടിമര ദീപശിഖാ ജാഥകൾ നാളെ തിരുവനന്തപുരത്തെത്തും. 19 രാവിലെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 4 മണിക്ക് ക്യൂബൻ അംബാസിഡർ ഉദ്ഘാടനം ചെയ്യും. 1630000 മുകളിൽ അംഗങ്ങൾ സംഘടനയിൽ ഉണ്ട്. വിദ്യാർത്ഥി ആയിരിക്കുക എന്നതാണ് എസ്എഫ്ഐയുടെ പ്രായപരിധി, കാൽ ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. എസ് എഫ് ഐ ഇല്ലാതാക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ വിമർശനങ്ങളെ തള്ളിക്കളയുന്നു. ആത്മപരിശോധന നടത്തി തന്നെയാണ് സംഘടന മുന്നോട്ടുപോവുന്നത്. ഇടത് വിരുദ്ധത ഇന്ധനമാക്കിയാണ് ഒരു വിഭാഗം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണറുടെ നടപടിക്കെതിരെ ശക്തമായ സമരം നയിക്കാൻ കഴിഞ്ഞു. സ്വകാര്യ സർവകലാശാല വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ടി പി ശ്രീനിവാസൻ വിഷയത്തിൽ പുതുതായ ഒരു അഭിപ്രായം പറയേണ്ട സാഹചര്യമില്ല. തട്ടിക്കൂട്ട് സ്വകാര്യ സർവകലാശാലകൾ വരേണ്ടതില്ല എന്നതാണ് ഇപ്പോഴും എസ് എഫ് ഐ നിലപാട്. റാഗിങ്ങിന് എതിരായ ശക്തമായ നിലപാടാണ് എക്കാലവും എസ്എഫ്ഐ സ്വീകരിച്ചിട്ടുള്ളത്. മെമ്പർഷിപ്പ് ക്യാമ്പയിൻ മുൻപേ തന്നെ ആന്റി റാഗിങ്ങ് ക്യാമ്പയിൻ ആണ് ക്യാമ്പസുകളിൽ ഏറ്റെടുക്കാറുള്ളത്.

Post a Comment