ഹോസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനം


കാഞ്ഞങ്ങാട്: ഹോസ്ദുർഗ്  കോടതി പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ജൂബിലി ആഘോഷക്കമ്മിറ്റി ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം എൽ.എ അദ്ധ്യക്ഷനായി. സോവനീറിന്റെ പ്രകാശന കർമ്മം  രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. എം. എൽ. എമാരായ എം.രാജഗോപാലൻ, സിഎച്ച് കുഞ്ഞമ്പു, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേർസൺ കെ വി  സുജാത, ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതി മജിസ്‌ട്രേറ്റ്പി എം സുരേഷ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കാസർകോട് രാജീവൻ വാചാൽ, അഡ്വ സി.കെ. ശ്രീധരൻ, കെ പി പ്രമോദ് കുമാർ, എം ശിവാനന്ദൻ,  വി.വി. ബാലൻ എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് ബാറിൽ 50 വർഷം പൂർത്തിയാക്കിയ സീനിയർഅഭിഭാഷകരായി ഇന്നും പ്രാക്ടീസ് ചെയ്യുന്ന യു.ബി.മുഹമ്മദ്, സി. കെ.ശ്രീധരൻ, എം.സി. ജോസ്, പി. അപ്പുക്കുട്ടൻ, മാത്യൂസ് തെരുവപ്പുഴ എവി ജയചന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. അഡ്വ. എം സി ജോസ് സ്വാഗതവും അഡ്വ. പി. അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02