അതിരപ്പിള്ളിയില്‍ മസ്തകത്തിൽ പരുക്കേറ്റ കൊമ്പനാന ചരിഞ്ഞു


അതിരപ്പിള്ളി വനത്തിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനാന ചരിഞ്ഞു. കോടനാട് അഭയാരണ്യ ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സിക്കുന്നതിനായി എത്തിച്ചതായിരുന്നു. ആന ഭക്ഷണവും വെള്ളവും ഇന്ന് രാവിലെ വരെ എടുക്കുകയും മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, നിർഭാഗ്യവാശാൽ ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയുണ്ടായി. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ വിശദ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. അതിരപ്പള്ളിയിലാണ് മസ്തകത്തിൽ ​ഗുരുതരമായ ആനയെ കണ്ടെത്തിയത്. ആനയുടെ മസ്തകത്തിൽ വലിയ ദ്വാരമാണ് രൂപപ്പെട്ടിരിക്കുന്നത്. വ്രണത്തിൽനിന്ന്‌ ഈച്ചയും പുഴുവും പുറത്തുവരുന്ന അവസ്ഥയാണ്. വേദനയകറ്റാൻ വ്രണത്തിൽ ചെളി വാരിയിടുകയാണ് കൊമ്പൻ. ഇതാണ് മുറിവ് കൂടുതൽ ഗുരുതരമാകാൻ കാരണമായതെന്നാണ് കരുതുന്നത്. കൊമ്പൻമാർ തമ്മിൽ കൊമ്പുകോർത്തപ്പോഴാണ് മസ്തകത്തിൽ മുറിവേറ്റതെന്നാണ് കരുതപ്പെടുന്നത്. ജനുവരി 24ന് മസ്തകത്തിൽ മുറിവേറ്റ കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നൽകിയിരുന്നു. മയക്കുവെടി വച്ച ആനയെ കുംകിയാനകളുടെ സഹായത്തോടെയാണ് അതിരപ്പള്ളിയിൽ നിന്ന് ലോറിയിലേക്ക് കയറ്റി കോടനാട് എത്തിച്ചത്.

Post a Comment

Previous Post Next Post

AD01

 


AD02