ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ഏകപാത്ര നാടകവും നാളെ


ലഹരിയുടെ വിഷധൂളികളുമായി പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ചതിക്കുഴിയിൽ പെടുത്തുന്ന കാപാലികർക്കെതിരെ ജനമനസുകളെ ജാഗ്രതപ്പെടുത്തുന്നതിനും പുതുതലമുറക്ക് ജീവിത ദിശാബോധം പകരുന്നതിനുമായി കേരള സർക്കാരിൻ്റെ വിമുക്തി നാലാംഘട്ട ലഹരിവിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി പേരാവൂർ എക്‌സൈസ് റെയിഞ്ച് ഓഫിസും അമ്പായത്തോട് ടാഗോർ വായനശാലയും സംയുക്തമായി ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണ ക്ലാസും ഏകപാത്ര നാടകവും സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് നാലുമണിക്ക് അമ്പായത്തോട് ക്ഷീര സംഘം ഹാളിൽ നടക്കുന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ സുനീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ്കുമാർ വണ്ടിച്ചാലിൽ ബോധവൽക്കരണ ക്ലാസ് നയിക്കും.  തുടർന്ന് അരവിന്ദാക്ഷൻ കൊതേരി   അവതരിപ്പിക്കുന്ന ഏകപാത്ര നാടകം 'മൂക്കുത്തി' അരങ്ങേറും. പരിപാടിയിൽ ജനപ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ, വായനശാല ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.



Post a Comment

Previous Post Next Post

AD01

 


AD02