കോവിഡ്-19ന് സമാനമായ പുതിയ വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍



 ബീയ്ജിങ്: കൊവിഡ്-19ന് സമാനമായ മറ്റൊരു വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. എന്നാല്‍, മുന്‍ വൈറസിനെ പോലെ പെട്ടെന്ന് മനുഷ്യരുടെ ശരീരത്തിലെ കോശങ്ങളില്‍ കയറാനുള്ള ശേഷി ഇതിനില്ലെന്നും ഗവേഷകര്‍ അറിയിച്ചു. എച്ച്‌കെയു5-കോവ്-2 എന്നാണ് പുതിയ വൈറസിന്റെ പേര്. മെര്‍സ് വൈറസുകള്‍ ഉള്‍പ്പെടുന്ന മെര്‍ബികോവൈറസ് കുടുംബത്തിലെ അംഗമാണ് പുതിയ വൈറസ്. വൈറസുകളെ കുറിച്ച് പഠിച്ചതിന് 'ബാറ്റ്‌വുമന്‍' എന്നറിയപ്പെടുന്ന ഷീ ഷെങ്‌ലി എന്ന ഗവേഷകയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്.  ഷീ ഷെങ്‌ലി കൊറോണ രോഗം പരത്തുന്ന സാര്‍സ്-കോവ്-2 വൈറസിനെ പോലെ ഇതിന് എസിഇ2 റിസപ്റ്റര്‍ പ്രോട്ടീന്‍ വഴി മനുഷ്യകോശങ്ങളിലേക്ക് കയറാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. പക്ഷേ, ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വൈറസിനെ പ്രവേശിപ്പിച്ച കുടലിലും ശ്വാസനാളിയിലും അണുബാധയുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞു. അതിനാല്‍ തന്നെ ഈ വൈറസിനെ നേരിടാനുള്ള ആന്റിബോഡികളെ കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്. വൈറസിന്റെ വിവരം പുറത്തുവന്നതോടെ മരുന്നുകമ്പനിയായ ഫൈസറിന്റെ ഓഹരികളുടെ വില ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് റിപോര്‍ട്ട് ചെയ്തു. ഈ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമാവില്ലെന്ന് യുഎസിലെ മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം പറയുന്നത്. 2019നെ അപേക്ഷിച്ച് വൈറസുകളോട് മനുഷ്യര്‍ക്ക് പ്രതിരോധ ശേഷിയുണ്ടെന്നും അത് മഹാമാരി സാധ്യത ഇല്ലാതാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02