തൃശൂർ: വാഴക്കോട് ജ്യൂസ് കടയിൽ തർക്കത്തിനിടെ കടയുടമയ്ക്ക് ദാരുണാന്ത്യം. അബ്ദുൽ അസീസ് (52) ആണ് മരിച്ചത്. തർക്കത്തിനിടെ കടയിലെത്തിയവർ അബ്ദുൽ അസീസിനെ പിടിച്ചുതളളുകയായിരുന്നു. നിലത്തുവീണ അസീസിന് മരണം സംഭവിക്കുകയായിരുന്നു.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ജ്യൂസ് കുടിക്കാൻ വന്നവരാണ് അബ്ദുൽ അസീസിനെ തള്ളിയിട്ടത്. കടയിലെത്തിയ കാർ യാത്രക്കാർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
WE ONE KERALA -NM
Post a Comment