സവർക്കറെ സ്വാതന്ത്ര്യസമര പോരാളിയെന്ന് പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.സവർക്കറുടെ ചരമവാർഷികത്തിലാണ് നരേന്ദ്ര മോദിയുടെ എക്സ് പോസ്റ്റ്. സവർക്കറക്കറുടെ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗവും പോരാട്ടവും വിലമതിക്കാനാകാത്തതെന്ന് മോദി എക്സിൽ കുറിച്ചു.
“വീർ സവർക്കർ ജിയുടെ ചരമവാർഷികത്തിൽ എല്ലാ രാജ്യവാസികളുടെയും പേരിൽ ആദരാഞ്ജലികൾ.സ്വാതന്ത്ര്യസമരത്തിൽ തപസ്സും, ത്യാഗവും, ധൈര്യവും, പോരാട്ടവും നിറഞ്ഞ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകളെ നന്ദിയുള്ള രാഷ്ട്രത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല.”- എന്നായിരുന്നു മോദിയുടെ എക്സ് പോസ്റ്റ് .
Post a Comment