യുഎസിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്ര സതാര ജില്ല സ്വദേശിനി നീലം ഷിൻഡെ (35)യാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ വിദ്യാർത്ഥിനി കോമയിലാണ്. ഇതോടെ മകളെ കാണാൻ പോകാനായി അടിയന്തര വിസ ലഭിക്കാൻ സഹായിക്കണമെന്ന് മാതാപിതാക്കൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഫെബ്രുവരി 14ന് കാലിഫോർണിയയിൽ വച്ചായിരുന്നു വിദ്യാർത്ഥിനി അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16 നാണ് തങ്ങൾ അപകടത്തെക്കുറിച്ച് അറിഞ്ഞതെന്നും അന്നുമുതൽ വിസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദ്യാർത്ഥിനിയുടെ പിതാവ് തനാജി ഷിൻഡെ പറഞ്ഞു. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കൈകൾക്കും കാലുകൾക്കും ഒടിവുണ്ടായതായും തലയ്ക്കും പരിക്കേറ്റതായും കുടുംബം പറഞ്ഞു. തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ അനുമതി വാങ്ങിയിരുന്നു. നിലവിൽ കോമയിലാണ്. പാസ്‌പോർട്ട് ഓഫീസിൽ വിസ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അടുത്ത സ്ലോട്ട് അടുത്ത വർഷത്തേക്കുള്ളതിനാൽ ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും ബന്ധുക്കളും പറയുന്നു. കഴിഞ്ഞ നാല് വർഷമായി അമേരിക്കയിലായിരുന്ന നീലം. ഈ വർഷം പഠനം പൂർത്തിയാക്കാനിരിക്കെയാണ് ദാരുണമായ സംഭവം നടന്നത്

Post a Comment