ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ




വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയില്‍ അറിയിച്ചു.ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ഓക്സിജൻ നല്‍കേണ്ടി വന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിൻ പറയുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു.ഇതേ തുടർ‌ന്നാണ് ആരോഗ്യനില മോശമായത്. 88 വയസുകാരനായ മാർപാപ്പയെ കഴിഞ്ഞ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02